മലപ്പുറം: ആശുപത്രിയില്‍ നിന്നും കാണാതായ യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മലപ്പുറം മഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എളങ്കൂർ സ്വദേശി പ്രദീപാണ് മരിച്ചത്.
രണ്ട് ദിവസം മുൻപ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇയാളെ ആശുപത്രിയില്‍ നിന്ന് കാണാതായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‍മോർട്ടത്തിനായി മാറ്റി.
