Site icon Malayalam News Live

വിവാഹ വീട്ടില്‍ നിന്ന് ഉത്രാട ദിനത്തില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍; വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് മോഷണം പോയത്

തിരുവനന്തപുരം: മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് ഉത്രാട ദിനത്തില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തി തൊട്ടടുത്ത ഹാളില്‍ വിരുന്ന് സല്‍ക്കരം നടക്കുന്നതിനിടയിലാണ് വീട്ടില്‍ അഴിച്ച് വച്ചിരുന്ന സ്വര്‍ണ്ണം മോഷണം പോയത്.

മാറനല്ലൂര്‍ പൂന്നാവൂര്‍ സ്വദേശി ഗിലിന്‍റെ വിവാഹത്തിന് ഭാര്യ ഹന്ന ദധരിച്ചിരുന്ന വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് മോഷണം പോയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും മാറനല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

 

Exit mobile version