Site icon Malayalam News Live

പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ.
ചാവക്കാട് മണത്തല ചിന്നാരിൽ മുഹമ്മദ് സഫാൻ(22) എന്നയാളെയാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പതിനാല് വയസ്സുള്ള പെൺകുട്ടിയെ പ്രതി പല സമയങ്ങളിൽ പീഡിപ്പിച്ചതായാണ് പരാതി.

സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തത് അറിഞ്ഞതോടെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഡി. വൈശാഖ്. സജീവ്, എഎസ്ഐമാരായ രമേഷ്, നന്ദകുമാർ പൊലീസുകാരായ ജയകൃഷ്ണൻ, പ്രവീൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version