Site icon Malayalam News Live

10,000 മുതല്‍ ഒരു ലക്ഷം വരെ പിഴ; ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി; വലിച്ചെറിയല്‍ വിരുദ്ധ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം ബി രാജേഷ്.

ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വലിച്ചെറിയല്‍ വിരുദ്ധവാരാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം മാലിന്യമുക്തമാകുന്നതിന് ആദ്യം വേണ്ടത് വലിച്ചെറിയല്‍ മുക്തമാകുകയാണ്. നമ്മുടെ നാട് പലതിലും മാതൃകയാണെങ്കിലും ഇക്കാര്യത്തില്‍ അങ്ങനെയല്ല. കുടിവെള്ളക്കുപ്പിയോ ഭക്ഷണാവശിഷ്ടങ്ങളോ പേപ്പറുകളോ കവറുകളോ എന്തും ആവശ്യംകഴിയുന്ന ഉടനേ വലിച്ചെറിയുക എന്നതാണ് പലരുടെയും ശീലം.

ഇത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ച പ്രവണതയല്ല. മാലിന്യങ്ങള്‍ എത്ര വലുതായാലും ചെറുതായാലും ബിന്നുകളില്‍ ഇടുകയോ വീടുകളില്‍ കൊണ്ടുപോയി ഹരിതകർമസേനാംഗങ്ങള്‍ക്ക് കൈമാറുകയോ വേണം. എന്നാല്‍ ഇതിന് ബോധവത്കരണം മാത്രം പോരാ. അതുകൊണ്ട്, നിയമനടപടികളും ശക്തമാക്കുകയാണ്.

Exit mobile version