Site icon Malayalam News Live

‘ഉമ്മൻ ചാണ്ടി എന്റെ കുടുംബം തകര്‍ത്തു; മക്കളെയും തന്നെയും വഴിയാധാരമാക്കി’; ചാണ്ടി ഉമ്മൻ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് മന്ത്രി ഗണേശ് കുമാര്‍

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേശ് കുമാർ.

ഉമ്മൻ ചാണ്ടി തന്റെ കുടുംബം തക‌ർത്തുവെന്ന് ഗണേശ് കുമാർ പറഞ്ഞു. സോളാർ കേസില്‍ ഗണേശ് കുമാറില്‍ നിന്ന് നീചമായ പ്രവൃത്തികളാണ് ഉണ്ടായതെന്ന ചാണ്ടി ഉമ്മൻ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘ഇത്രയുംകാലം ചാണ്ടി ഉമ്മൻ അറിയാതിരുന്ന സീക്രട്ട് ഇലക്ഷന്റെ തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. സിബിഐയ്ക്ക് ഞാൻ കൊടുത്ത മൊഴി ആർക്കുവേണമെങ്കിലും പരിശോധിക്കാം. ഉമ്മൻ ചാണ്ടി അത്തരം പ്രവൃത്തി ചെയ്യുന്നയാളല്ലെന്ന് അച്ഛൻ മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞു.

ഞങ്ങളങ്ങനെ വിശ്വസിക്കുന്നുവെന്നാണ് ഞാൻ മൊഴി നല്‍കിയത്. എന്റെ കുടുംബം തകർത്ത്, എന്റെ സർവതും പിടിച്ചുവാങ്ങി, എന്റെ മക്കളെയും എന്നെയും പിരിക്കാൻ മദ്ധ്യസ്ഥത വഹിച്ചയാളാണ് ഉമ്മൻ ചാണ്ടി. ആ മര്യാദകേടിന് മറുപടി പറയേണ്ടേ? എന്റെ കുടുംബം തകർത്ത്, എന്റെ മക്കളെയും എന്നെയും വഴിയാധാരമാക്കിയ ദുഷ്ടത്തരത്തിന് ഉമ്മൻചാണ്ടിയോ മകനോ മറുപടി പറയുമോ? ചെയ്ത ചെയ്തികള്‍ എനിക്കും പറയാനുണ്ട്’- എന്നാണ് ഗണേശ് കുമാറിന്റെ പ്രതികരണം.

Exit mobile version