Site icon Malayalam News Live

‘ഫെെവ് സ്റ്റാര്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച്‌ സ്കൂളില്‍ എത്തുന്നു’: കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരത്തെക്കുറിച്ച്‌ മന്ത്രി

തൃശൂര്‍: കേരളത്തിലെ വിദ്യാലയങ്ങളുടെ നിലവാരത്തെക്കുറിച്ച്‌ നവകേരള സദസില്‍ സംസാരിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

റോഡരികിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ കണ്ട് ആളുകള്‍ ഫെെവ് സ്റ്റാര്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച്‌ റൂം ചോദിച്ച്‌ ചെല്ലുന്നതായി മന്ത്രി പറഞ്ഞു. തൃശൂര്‍ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എയ്ഡഡ് മേഖലയിലും സര്‍ക്കാര്‍ മേഖലയിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ മക്കളാണെന്ന മനോഭാവം തന്നെയാണ് സര്‍ക്കാരിനുള്ളത്. വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. വീണ്ടും അത് അണ്‍ എയ്ഡഡ് മേഖലയില്‍ കൊണ്ടുവരാൻ പരിശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version