Site icon Malayalam News Live

മൈക്രോവേവില്‍ ഭക്ഷണം പാചകം ചെയ്യാറുണ്ടോ നിങ്ങൾ; എങ്കിൽ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം

കോട്ടയം: അടുക്കളയില്‍ എളുപ്പത്തില്‍ പാചകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് മൈക്രോവേവ്. കുറഞ്ഞ സമയം കൊണ്ട് എന്ത് ഭക്ഷണവും ഉണ്ടാക്കാൻ സാധിക്കും.

എന്നാല്‍ മൈക്രോവേവ് നിങ്ങള്‍ ആദ്യമായാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ തെറ്റുകള്‍ സംഭവിക്കാൻ സാധ്യതയുണ്ട്. ശരിയായ രീതിയില്‍ മൈക്രോവേവ് ഉപയോഗിച്ചില്ലെങ്കില്‍ ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ രുചിയെ വരെ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാല്‍ തന്നെ മൈക്രോവേവ് ഉപയോഗിച്ച്‌ പാചകം ചെയ്യുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം.

ഭക്ഷണം പെട്ടന്ന് വേവിച്ചെടുക്കാൻ വേണ്ടിയാണ് മൈക്രോവേവ് ഉപയോഗിക്കുന്നത്. അതേസമയം മൈക്രോവേവില്‍ ഭക്ഷണങ്ങള്‍ മൂടിയില്ലാതെ പാകം ചെയ്യാൻ പാടില്ല. ഇത് നിങ്ങളുടെ ഭക്ഷണത്തിനെ ഡ്രൈയാക്കാനും രുചി നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ മൈക്രോവേവില്‍ എപ്പോഴും ഭക്ഷണങ്ങള്‍ അടച്ച്‌ വേവിക്കുന്നതാണ് നല്ലത്.

പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം

എല്ലാ പാത്രങ്ങളും മൈക്രോവേവില്‍ ഉപയോഗിക്കാൻ സാധിക്കില്ല. പ്രത്യേകിച്ചും പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് പാത്രത്തില്‍ മൈക്രോവേവ് സേഫ് എന്ന ലേബലുണ്ടെങ്കില്‍ മാത്രം പ്ലാസ്റ്റിക് പാത്രം പാചകത്തിനായി ഉപയോഗിക്കാം.

ചൂട് കൂട്ടിവയ്ക്കുന്ന രീതി

എല്ലാ ഭക്ഷണ സാധനങ്ങള്‍ക്കും അധികമായി ചൂടിന്റെ ആവശ്യം വരുന്നില്ല. അതിനാല്‍ തന്നെ ഭക്ഷണങ്ങളുടെ സ്വഭാവം മനസിലാക്കി മാത്രം ചൂട് കൂട്ടാം. ചില ഭക്ഷണങ്ങള്‍ രണ്ടാമതും വേവിക്കുമ്പോള്‍ ചൂട് കൂടി ഭക്ഷണം കേടുവരാൻ സാധ്യതയുണ്ട്. അതിനാല്‍ തന്നെ എപ്പോഴും ചെറിയ രീതിയില്‍ ചൂട് സെറ്റ് ചെയ്ത് ഭക്ഷണങ്ങള്‍ പാകം ചെയ്യാൻ ശ്രദ്ധിക്കണം.

Exit mobile version