Site icon Malayalam News Live

അന്തരിച്ച കൂത്തുപറമ്പ് വെടിവെയ്പ്പ് രക്‌തസാക്ഷി പുഷ്‌പനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ മെസേജ്‌; ഗ്രേഡ്‌ എസ്‌.ഐക്ക് സസ്പെൻഷൻ; നടപടി മെസേജിന്റെ സ്ക്രീൻഷോട്ട് എടുത്ത് പലരും മറ്റു ​ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ചതോടെ

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ് വെടിവെയ്പ്പ് രക്‌തസാക്ഷി പുഷ്‌പനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ മെസേജ്‌.

സംഭവത്തില്‍ കോതമംഗലം പോലീസ്‌ സ്‌റ്റേഷനിലെ ഗ്രേഡ്‌ എസ്‌.ഐ കെ എസ്‌ ഹരിപ്രസാദിനെ ഡിഐജി തോംസണ്‍ ജോസ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു.

ഹരിപ്രസാദ്‌ അംഗമായ 1993 ഫസ്‌റ്റ് ബെറ്റാലിയന്‍ ‘ചങ്ങാതി കൂട്ടം’ എന്ന വാട്സ്‌ആപ്‌ ഗ്രൂപ്പില്‍ പുഷ്‌പനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മെസേജ്‌ അയക്കുകയും ആ സന്ദേശം പലരും സ്‌ക്രീന്‍ ഷോട്ട്‌ എടുത്ത് ഷെയര്‍ ചെയ്യുകയും ചെയ്തു.

സ്ക്രീൻഷോട്ട് വഴി മെസേജ് മറ്റ്‌ പല ഗ്രൂപ്പുകളിലും പ്രചരിക്കുകയും ചെയ്‌തിട്ടുള്ളതായി എറണാകുളം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. തുടര്‍ന്നാണു സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നത്.

 

Exit mobile version