ഉയർന്ന കൊളസ്ട്രോൾ നിരവധി രോ​​ഗങ്ങൾക്കാണ് ഇടയാക്കുന്നത്. കൊളസ്ട്രോൾ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. വർഷത്തിലൊരിക്കൽ Cholesterol Testing (Lipid Profile) കൊളസ്ട്രോളിന്റെ ടെസ്റ്റ് നിർബന്ധമായും ചെയ്യണം.വൃക്കരോ​ഗവും കരൾ രോ​ഗവും

വിട്ടുമാറാത്ത വൃക്കരോഗം വൃക്ക തകരാറിലേക്ക് നയിച്ചേക്കാം. മദ്യപാനം, ഫാറ്റി ലിവർ രോഗം, ഹെപ്പറ്റൈറ്റിസ് മുതലായവ കാരണം കരളിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ കരൾ പരിശോധനകൾ സഹായിക്കുന്നു. Kidney Function Tests and Liver Function Tests (LFT) എന്നിവ ചെയ്യുന്നത് ഏറെ നല്ലതാണ്. പ്രമേഹം, രക്താതിമർദ്ദം, പതിവായി മദ്യം കഴിക്കൽ, പൊണ്ണത്തടി തുടങ്ങിയ പ്രശ്നമുള്ളവർ വർഷത്തിലൊരിക്കൽ ടെസ്റ്റ് ചെയ്യുക.

‌നേത്രരോ​ഗങ്ങൾ

പ്രായം കൂടുന്നത് അനുസരിച്ച് നേത്രരോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ജോലി ആണെങ്കിൽ കണ്ണിന് പ്രത്യേക പരിഗണന നൽകണം. കാഴ്ച സംബന്ധിച്ച് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അത് അധികമാകുന്നതിന് മുമ്പ് ചികിത്സ തേടുക. നേത്ര പരിശോധനയിൽ രക്താതിമർദ്ദം, പ്രമേഹം, ഗ്ലോക്കോമ തുടങ്ങിയ ശരീരത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങൾ കാണിച്ചേക്കാം. രണ്ട് വർഷം ഇടവിട്ട് കണ്ണ് പരിശോധന നടത്തുക.

പ്രോസ്റ്റേറ്റ് ക്യാൻസർ

മുപ്പത് വയസ്സിന് ശേഷമുള്ള പുരുഷൻമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട അസുഖമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്‌റ്റേറ്റ് ക്യാൻസർ പരിശോധന നിർബന്ധമായും ചെയ്യുക. Prostate-Specific Antigen (PSA) Test രണ്ട് വർഷത്തിലൊരിക്കൽ ചെയ്യുന്നത് നല്ലതാണ്.