കോട്ടയം: ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ ഔഷധസസ്യങ്ങള്‍ എത്ര ദിവസം വേണമെങ്കിലും ഫ്രഷ് ആയി ഇരിക്കും.
ഫ്രഷ് ആയതും ഉണങ്ങിയതുമായ ഔഷധ സസ്യങ്ങളെ കേടാവാതെ സൂക്ഷിക്കാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
തണുത്ത വെള്ളത്തില്‍ കഴുകുക
ഔഷധ സസ്യങ്ങളെ എപ്പോഴും തണുത്ത വെള്ളത്തില്‍ മാത്രം കഴുകാൻ ശ്രദ്ധിക്കണം. കഴുകിയതിന് ശേഷം ഉണക്കാൻ വെക്കുകയും അവയില്‍ ഈർപ്പമില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. സസ്യങ്ങളില്‍ ഈർപ്പം ഉണ്ടായാല്‍ അവ എളുപ്പത്തില്‍ കേടുവരാൻ കാരണമാകും.
എയർടൈറ്റ് സീല്‍
തുളസി, പുതിന തുടങ്ങിയ സസ്യങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളില്‍ വേണം അടച്ചുവെക്കേണ്ടത്. തണ്ടിന്റെ അടിഭാഗം മുറിച്ചതിന് ശേഷം കുറച്ച് വെള്ളമുള്ള പാത്രത്തില്‍ ഇട്ടു അടച്ച് ഫ്രിഡ്ജില്‍ വെക്കാവുന്നതാണ്.
പേപ്പർ ടവല്‍
ഒരുപാട് സസ്യങ്ങള്‍ ഉണ്ടെങ്കില്‍ അവ നനവുള്ള പേപ്പർ ടവലില്‍ പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിലോ അല്ലെങ്കില്‍ സിപ് ലോക്ക് ബാഗിലാക്കിയോ സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുമ്ബോള്‍ സസ്യങ്ങളില്‍ ഈർപ്പം തങ്ങി നില്‍ക്കുകയും ഉണങ്ങി പോകുന്നത് തടയാനും സാധിക്കും.
ഫ്രഷ് ആയിരിക്കുമ്ബോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഔഷധ സസ്യങ്ങള്‍ പെട്ടെന്ന് ഉണങ്ങി പോകുന്നത്. എന്നാല്‍ ഉണങ്ങിയ സസ്യങ്ങളേയും കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. അതിന് ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
ഈർപ്പം
സസ്യങ്ങളില്‍ ഈർപ്പമില്ലെന്ന് നിരീക്ഷിച്ച് ഉറപ്പാക്കണം. ഉണങ്ങിയതിന് ശേഷം ഇതില്‍ ഈർപ്പം തങ്ങി നിന്നാല്‍ എളുപ്പത്തില്‍ ചീഞ്ഞുപോകുന്നതാണ്.
ഇരുണ്ട പാത്രങ്ങള്‍ ഉപയോഗിക്കാം
ഓക്സിജന്റെ സമ്ബർക്കം ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് ഇരുണ്ട പാത്രത്തില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. കെമിക്കലുകള്‍ ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാം.
സൂര്യപ്രകാശം
സൂര്യപ്രകാശം നേരിട്ടടിക്കുക്ക സ്ഥലത്ത് നിന്നും മാറ്റി ഇരുണ്ടതും ഈർപ്പമില്ലാത്തതുമായ സ്ഥലങ്ങളില്‍ സസ്യങ്ങള്‍ സൂക്ഷിക്കാം. സൂര്യപ്രകാശം സസ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളെ ഇല്ലാതാക്കാൻ കാരണമായേക്കാം.
