Site icon Malayalam News Live

ഡയാലിസിസ് ചെയ്‌ത രോഗികള്‍ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ഹരിപ്പാട്: ഡയാലിസിസിനിടെ വിറയലുണ്ടായി രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്.

ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നിങ്ങനെ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ്.

ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവർ കേസില്‍ പ്രതികളാകും.

ഡിസംബർ 29നാണ് അഞ്ചു രോഗികള്‍ക്ക് ഡയാലിസിസിനിടെ വിറയലും അസ്വസ്ഥതകളും ഉണ്ടായത്. തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കായംകുളം സ്വദേശിയും ഓട്ടോഡ്രൈവറുമായ പുതുക്കാട് വടക്കേതില്‍ മജീദ് (52) 30ന് രാത്രിയിലും തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പച്ചക്കറി വ്യാപാരി വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) ബുധനാഴ്ചയും മരിച്ചു.

Exit mobile version