കോഴിക്കോട് : വാട്സ്‌ആപ്പില്‍ വിദ്യാര്‍ത്ഥിനിക്ക് അപകീര്‍ത്തികരമായ സന്ദേശം ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷം ആയിരുന്നു.അനാട്ടമി വിഭാഗം അദ്ധ്യാപകൻ കെ അനില്‍കുമാറിനെതിരെയാണ് നടപടി.
വിദ്യാര്‍ത്ഥിനിയും കോളജ് യൂണിയനും പ്രിൻസിപ്പലിനു നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജിലെ ആഭ്യന്തര അന്വേഷണ സമിതി പ്രാഥമിക അന്വേഷണം നടത്തി ഡിഎംഇക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി എടുത്തത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകൻ ഇത്തരം സന്ദേശം അയച്ചിട്ടുണ്ടോയെന്ന കാര്യവും കോളജ് യൂണിയൻ അന്വേഷിക്കുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാല്‍ അദ്ധ്യാപകനെ ക്ലാസ് ചുമതലയില്‍നിന്ന് മാറ്റിയിരുന്നു. വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി പ്രിൻസിപ്പലിന് രേഖാമൂലം പരാതി നല്‍കിയത്. പരാതി മെഡിക്കല്‍ കോളജ് പൊലീസിനും കൈമാറിയിട്ടുണ്ട്.
