Site icon Malayalam News Live

കോട്ടയം സ്വദേശിനികളായ വിദ്യയും ശാലിനിയും എത്തിയത് വിൽപ്പനക്കായി കൊണ്ടുവന്ന അഞ്ച് ലക്ഷം രൂപയുടെ എംഡിഎംഎയുമായി; വാങ്ങാനെത്തിയത് മൂന്നു യുവാക്കളും; പൊലീസ് നടത്തിയ പരിശോധനയിൽ ഒടുവിൽ പിടിവീണു….!

തൃശൂർ: എംഡിഎംഎ വില്‍ക്കാൻ എത്തിയ രണ്ട് യുവതികളും വാങ്ങാൻ എത്തിയ മൂന്ന് യുവാക്കളും പിടിയില്‍.

കോട്ടയം വൈക്കം നടുവില്‍ സ്വദേശി ഓതളത്തറ വീട്ടില്‍ വിദ്യ (3), കോട്ടയം വൈക്കം സ്വദേശി അഞ്ചുപറ വീട്ടില്‍ ശാലിനി, കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടില്‍ വീട്ടില്‍ ഷിനാജ് (33), ആനക്കൂട്ട് വീ്ട്ടില്‍ അജ്മല്‍ (35), കടവില്‍ അജ്മല്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

ചാലക്കുടി ബസ് സ്റ്റാൻഡില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. അഞ്ച് ലക്ഷത്തോളം രൂപയുടെ എംഡിഎംഎയും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

തൃശൂർ റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ബസില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് സംഘം ചാലക്കുടി ബസ് സ്റ്റാൻഡില്‍ പരിശോധന നടത്തിയത്.

വിദ്യയും ശാലിനിയുമാണ് എംഎഡിഎംഎയുമായി എത്തിയത്. ഇവരില്‍ നിന്നും രാസലഹരി വാങ്ങാനാണ് ഷിനാജ്, അജ്മല്‍, കടവില്‍ അജ്മല്‍ എന്നിവരെത്തിയത്.

സംശയാസ്പദമായ രീതിയില്‍ ബസ്റ്റാൻഡില്‍ കണ്ടെത്തിയ യുവതികളെ ചോദ്യം ചെയ്തതോടെയാണ് ലഹരി കച്ചവടത്തെ കുറിച്ച്‌ വ്യക്തമായത്. ഇവരില്‍ നിന്ന് അഞ്ചു ലക്ഷത്തോളം വരുന്ന 58 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

Exit mobile version