Site icon Malayalam News Live

വൈക്കത്ത് എം.ഡി.എം.എ കടത്തിയ കേസ്; പ്രതികൾക്ക് സാമ്പത്തിക സഹായം നല്‍കിയ യുവാവ് അറസ്റ്റിൽ

വൈക്കം: എം.ഡി.എം.എ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നല്‍കിയതിന് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം, ശക്തികുളങ്ങര, കാവനാട് ഭാഗത്ത് ഉദയനച്ചം വീട്ടില്‍ അര്‍ജ്ജൂന്‍ ബി. ചന്ദ്രന്‍ (21) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ ആറാം തീയതി വൈക്കത്ത് എം.ഡി.എം.എ സ്വകാര്യ ഭാഗത്ത് വച്ച് ഒളിപ്പിച്ചു കടത്തിയ കേസിൽ ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് മുനീർ, അക്ഷയ് സോണി എന്നിവരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. വിശധമായ ചോദ്യം ചെയ്യലില്‍ ഈ കേസിലെ പ്രതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നതിന് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അജിനെ പോലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് ഇയ്യാള്‍കൂടി പോലീസിന്റെ പിടിയിലാകുന്നത്.

വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ. വിജയപ്രസാദ്, സി.പി.ഓ മാരായ സുദീപ് , സുമൻ, അജേന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Exit mobile version