Site icon Malayalam News Live

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ പിടിയിൽ; ഇയാളിൽ നിന്നും 308.30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; പിടിച്ചെടുത്ത മയക്കുമരുന്ന് വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ്

വയനാട്: മുത്തങ്ങയില്‍ വൻ മയക്കുമരുന്ന് വേട്ട. കാസര്‍ഗോഡ് അംഗടിമൊഗര്‍ സ്വദേശി അബ്ദുല്‍ നഫ്‌സല്‍ (36) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 308.30 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

മൈസുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പന നടത്തുന്നതിനായി വേണ്ടി ബംഗളുരുവില്‍ നിന്ന് കടത്തുകയായിരുന്ന മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.

ബസിനുള്ളിൽ സംശയ സാഹചര്യത്തിൽ കണ്ട യുവാവിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു. ക്രിസതുമസ്-പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ല അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടക്കുകയാണ്.

Exit mobile version