Site icon Malayalam News Live

ലക്ഷ്യം വിദ്യാർത്ഥികളും ചെറുപ്പക്കാരും; എംഡി എംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ; ഇവരിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കരിമം സ്വദേശി രാഹുൽ (22), കാലടി സ്വദേശി മിഥുൻ രാജ് (29) എന്നിവരാണ് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്.

പ്രാവച്ചമ്പലം, പള്ളിച്ചൽ, ബാലരാമപുരം ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും മയക്കുമരുന്ന് വിൽപ്പന നടത്തിവ രികയായിരുന്നു ഈ യുവാക്കളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ.കെ.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Exit mobile version