Site icon Malayalam News Live

എംഡിഎംഎയും കഞ്ചാവുമായി കൊച്ചിയിൽ ഫുഡ് വ്ളോഗറും സുഹൃത്തും പിടിയില്‍

കൊച്ചി: ലഹരി മരുന്നുമായി വ്ളോഗറും സുഹൃത്തും പിടിയില്‍.

ഫുഡ് വ്ളോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദില്‍, സുഹൃത്ത് മലപ്പുറം സ്വദേശി മുഹമ്മദ് ഷാമില്‍ എന്നിവരാണ് കൊച്ചിയില്‍ പിടിയിലായത്.

ഇവരില്‍ നിന്ന് 7.52 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

നഗരത്തിലും പരിസരപ്രദേശങ്ങളിലും എക്‌സൈസ് കർശന പരിശോധന നടത്തിയിരുന്നു. ചിറ്റൂർ ഭാഗത്തുനിന്നാണ് വ്ളോഗറും സുഹൃത്തും പിടിയിലായത്.

 

Exit mobile version