Site icon Malayalam News Live

യുവ ഡോക്ടർ പ്രസവത്തെ തുടർന്ന് മരിച്ചു; കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല; സംഭവം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ

ആലപ്പുഴ: അരൂരിൽ യുവ ഡോക്ടർ പ്രസവത്തെ തുടർന്ന് മരിച്ചു. ചന്തിരൂർ കണ്ടത്തിപ്പറമ്പിൽ ഡോ. ഫാത്തിമ കബീർ (30) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഫാത്തിമ പ്രസവത്തിനെത്തിയത്.

കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിൻ്റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്. കബീർ-ഷീജ ദമ്പതിമാരുടെ മകളായ ഫാത്തിമ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ മൂന്നാം വർഷം എം. ഡി. വിദ്യാർത്ഥിനിയായിരുന്നു.

Exit mobile version