Site icon Malayalam News Live

പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ; വിദേശത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.

ആറ്റിങ്ങല്‍ സ്വദേശി ഷൈൻ (46) ആണ് അറസ്റ്റിലായത്.

എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.

പറവൂർ സ്വദേശിയായ പെണ്‍കുട്ടിക്ക് സീറ്റ് വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം തട്ടിയെന്നാണ് പരാതി. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.

Exit mobile version