Site icon Malayalam News Live

പല വീടുകളിലും മാതാപിതാക്കൾ സ്ഥിരമായി പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് കുട്ടികൾക്ക് കണക്ക് വിഷയത്തോടുള്ള പേടി; കുട്ടികൾക്ക് കണക്കിനോടുള്ള പേടി മാറ്റാൻ ഇതാ 5 ടെക്നിക്കുകൾ

പഠിക്കാൻ  ബുദ്ധിമുട്ടുള്ള വിഷയം ഏതാണെന്നു കുട്ടികളോടേ ചോദിച്ചാൽ ഒരേ സ്വരത്തിൽ  പറയും  കണക്ക്.  യഥാർത്ഥത്തിൽ ഭയപ്പെടാതെ പഠിക്കാനും  വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാനും സാധിക്കുന്ന ഒരു വിഷയമാണ് കണക്ക്.

കണക്കിനോടുള്ള കുട്ടികളുടെ പേടി മാതാപിതാക്കൾ ചെറിയ പ്രായത്തിൽ മാറ്റിയില്ലെങ്കിൽ മുതിർന്ന ക്ലാസുകളിലേക്ക് എത്തുന്നതോടെ വലിയ പേടിയായി മാറും.  കുട്ടികളുടെ കണക്കിനോടുള്ള പേടി മാറ്റുവാൻ  അഞ്ച് ടെക്നിക്കുകൾ പരീക്ഷിച്ചാൽ മതി. മൂന്ന് വയസ്സ് മുതലുള്ള എല്ലാ കുട്ടികൾക്കും ഈ 5 ആക്ടിവിറ്റികൾ പ്രാക്ടീസ് ചെയ്യിക്കുന്നതിലൂടെ അടുത്ത  അധ്യയന വർഷത്തിൽ അവർക്ക് കണക്ക് കൂടുതൽ എളുപ്പത്തിൽ പഠിച്ചെടുക്കുവാൻ സാധിക്കുന്നതാണ്.

1) കണക്കിലെ വിവിധ രൂപങ്ങൾ (Shapes) ആദ്യം പഠിപ്പിക്കുക

വൃത്തം, സമ ചതുരം, ദീർഘചതുരം, ത്രികോണം, ഓവൽ തുടങ്ങി വിവിധ തരത്തിലുള്ള ഷേപ്പുകൾ വ്യത്യസ്ത ലൈനുകളും (റിങ്കിൾസ്, ഇസിജി ലൈൻ, സിക്സ് സാഗ്  ലൈനുകൾ, സ്ട്രൈറ്റ് ലൈനുകൾ) കുട്ടികളെ ആദ്യം തന്നെ പഠിപ്പിക്കേണ്ടതാണ്.

ഇതിനു വേണ്ടി കാർബോർഡ് ബോക്സ്, ന്യൂസ് പേപ്പർ, മാർക്കർ, ഷൂ ലൈസ് അല്ലെങ്കിൽ കട്ടിയുള്ള ചരട് എന്നിവ ഉപയോഗിക്കാവുന്നതാണ്.

ആദ്യമായി കാർഡ് ബോർഡ് അല്ലെങ്കിൽ ന്യൂസ് പേപ്പറിന് മുകളിൽ മാർക്കർ  പേന ഉപയോഗിച്ച് വിവിധ രൂപങ്ങളും വ്യത്യസ്ത ലൈനുകളും വരച്ചെടുക്കുക. വരച്ചെടുത്തതിനു മുകളിൽ ഷൂ ലൈസ് ഉപയോഗിച്ച് മാർക്ക് ചെയ്യുക എന്നിട്ടു ഓരോ ഷേപ്പും എന്താണ് എന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക. ഇത്തരത്തിൽ പ്രാക്ടീസ് ചെയ്യിക്കുമ്പോൾ ഓരോ ഷേപ്പുകളുടെയും കോൺസെപ്റ്റ്  അവരുടെ തലച്ചോറിൽ ഉറയ്ക്കുകയും പിന്നീട് എപ്പോൾ ചോദിച്ചാലും അവർക്ക് പറയുവാൻ സാധിക്കും. ഇത്തരം ആക്ടിവിറ്റിയിലൂടെ കണക്ക് അവരുടെ ഇഷ്ടപ്പെട്ട വിഷയമായി മാറും.

2) സ്നോ ബോൾ ഹണ്ട് (Snow Ball Hunt) :-

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ആക്ടിവിറ്റിയാണ് സ്‌നോ ബോൾ ഹണ്ട്. കുറച്ചു വസ്തുക്കൾ  വീട്ടിലെ പലയിടങ്ങളിലായി ഒളിപ്പിച്ചു വെച്ചതിനു ശേഷം എവിടെയാണ്  കണ്ടെത്തുന്ന ഒരു കളിയാണ് സ്‌നോ ബോൾ ഹണ്ട്. ഇതിനായി നിങ്ങൾക്ക് ഏതു വസ്തുക്കൾ വേണമെങ്കിലും ഉപയോഗിക്കാം. വീട്ടിലെ ഓരോ റൂമിലും ഹാളിലും അങ്ങനെ എവിടെ വേണമെങ്കിലും ഒളിപ്പിച്ചു വെക്കാം. ഉദാഹരണത്തിന്   5 ബുക്ക്, 10 പെൻ, ഏഴ് ടോയ്സ് എന്നിവ വീടിനകത്ത് പലയിടങ്ങളിലായി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇവ കണ്ടെത്തി തരണം എന്ന് അവരോട് പറയുക.

എല്ലാം കണ്ടെത്തി കഴിഞ്ഞാൽ അവരെക്കൊണ്ട് തന്നെ എണ്ണി തിട്ടപ്പെടുത്തി ഉറപ്പുവരുത്തുക. ഈ ആക്ടിവിറ്റിയിലൂടെ അഡിക്ഷൻ, സബ്സ്ട്രാക്ഷൻ എന്നിവയുമായി ബന്ധപ്പെട്ട ചെറിയ ഐഡിയ അവരിൽ രൂപപ്പെട്ടു വരും.

3) കൗണ്ടിംഗ് ടെക്നിക് (Counting) :-

വീട്ടിലെ ഡൈനിംങ് ടേബിളിനു മുകളിൽ കുട്ടികൾ ഉപയോഗിക്കുന്ന വ്യത്യസ്ത വസ്തുക്കൾ എടുത്ത് വെച്ചതിനുശേഷം അവ എത്രയെണ്ണം ഉണ്ട് എന്ന് എണ്ണി തിട്ടപ്പെടുത്തുവാൻ കുട്ടികളോട് പറയുക. ഇത്തരത്തിൽ ഓരോ വസ്തുവും അവർ കൃത്യമായി കൗണ്ട് ചെയ്യുമ്പോൾ ക്ലാപ്പ് ചെയ്തുകൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുക ഇത്തരത്തിൽ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതിലൂടെ കണക്കുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ അവരിൽ ഉറക്കും

4 സീ..ഷോ …. ആൻ്റ്  സോൾവ് ടെക്നിക്ക് (See, Show & Solve Technique) :-

നിങ്ങളുടെ രണ്ട് കൈകളും ആദ്യം ഉയർത്തി പിടിക്കുക. എന്നിട്ട് ഓരോ കൈയിലും എത്ര വിരലുകൾ ഉണ്ട് എന്ന്  അവരോട് ചോദിക്കുക. തുടർന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിരലുകൾ മടക്കി പിടിക്കുകയും ഇപ്പോൾ എത്ര വിരലുകൾ കാണാൻ സാധിക്കുന്നു എന്ന് അവരോട് ചോദിക്കണം. അതിനുശേഷം എത്ര വിരലുകളാണ് മടക്കിപ്പിടിച്ചിട്ടുള്ളത് എന്നും ചോദിക്കുക. അതായത് ഉയർത്തിപ്പിടിച്ച വിരലുകളുടെയും മടക്കിപ്പിടിച്ച വിരലുകളുടെയും എണ്ണവും  ചോദിക്കേണ്ടത്.

അങ്ങനെ നിങ്ങളുടെ കൈകളിലെ വിരലുകൾ ഓരോ തവണയും വ്യത്യസ്ത രീതിയിൽ ഉയർത്തി / മടക്കി പിടിക്കുകയും  വിരലുകളുടെ എണ്ണം  കുട്ടികളെ കൊണ്ട് കൃത്യമായി എണ്ണി തിട്ടപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ കൈവിരലുകൾ മാത്രമല്ല മറ്റുള്ളവരുടെയും വിരലുകൾ കൂടി ചേർത്ത് ഈ ആക്ടിവിറ്റി ചെയ്യാവുന്നതാണ്.  അങ്ങനെ വിരലുകളുടെ  എണ്ണം കൂടുമ്പോൾ കണക്കിലെ കളിയും അല്പം കടുക്കുകയും അഡിക്ഷനും സബ്സ്ട്രാക്ഷനും വളരെ എളുപ്പത്തിലായി പഠിക്കാൻ കുട്ടികൾക്ക് സാധിക്കും.

5 നെസ്സ്റ്റിംഗ് ആക്ടിവിറ്റി (Nesting Activity)

ഈ ടെക്നിക്കിനായി വീടിനകത്തുള്ള വിവിധ വലിപ്പത്തിലും ഷേപ്പുകളിലുള്ള കാർഡ്ബോർഡ് ബോക്സുകളോ പാത്രങ്ങളോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിക്കാം. ആദ്യമായി വ്യത്യസ്ത ഷേപ്പിൽ ഉള്ള പല വിൽപ്പത്തിലുള്ള വസ്തുക്കൾ വലിപ്പത്തിനനുസരിച്ച് ഒന്നിനു മുകളിൽ ഒന്നായി അടക്കി വയ്ക്കുവാൻ കുട്ടികളോട് ആവശ്യപ്പെടുക (Big- Small) . ഇത്തരം ആക്ടിവിറ്റിയിലൂടെ കുട്ടികൾക്ക് ഓരോ വസ്തുക്കളുടെയും വലിപ്പം എന്നിവ വേർതിരിച്ചറിയുവാൻ കഴിയുന്നതാണ്.

അതുകൊണ്ട് കണക്ക് പേടിപ്പിച്ച് പഠിപ്പിക്കാതെ വ്യത്യസ്ത കളികളിലൂടെ പഠിപ്പിക്കുന്ന അധ്യാപന രീതി പരീക്ഷിക്കുകയാണെങ്കിൽ കുട്ടികൾക്ക് ഏറെ ഫലപ്രദമായിരിക്കും.

Exit mobile version