Site icon Malayalam News Live

മസിനഗുഡി- മായാര്‍ റോഡില്‍ നിയന്ത്രണം; സഞ്ചാരികള്‍ വന്യജീവികള്‍ക്കൊപ്പം സെല്‍ഫി എടുക്കരുതെന്ന് നിര്‍ദ്ദേശം; പരിശോധന ശക്തമാക്കി വനംവകുപ്പ്

ഗുഡല്ലൂർ: മസിനഗുഡിയില്‍ വന്യമൃഗങ്ങളുമായി സെല്‍ഫിയെടുക്കുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ വനംവകുപ്പ് പരിശോധന ശക്തമാക്കി.

വന്യജീവികളില്‍ നിന്ന് 50 മീറ്റർ അകലം പാലിക്കണമെന്നും മൃഗങ്ങളുടെ സമീപം വാഹനങ്ങള്‍ നിർത്തരുതെന്നും സഫാരി ഡ്രൈവർമാർക്ക് നിർദ്ദേശം നല്‍കി.

വന്യമൃഗങ്ങളില്‍ നിന്നു 50 മീറ്റർ ദൂരത്തില്‍ വാഹനങ്ങള്‍ നിർത്തണം. മൃഗങ്ങളുടെ സമീപം വാഹനങ്ങള്‍ നിർത്തരുത്.

വിനോദ സഞ്ചാരികളുമായി പോകുന്ന സഫാരി വാഹനങ്ങളുടെ ഡ്രൈവർമാർ സഞ്ചാരികളുടെ സുരക്ഷയും ഉറപ്പാക്കണം, തുടങ്ങിയ നിർദേശങ്ങളാണ് നല്‍കിയത്.

Exit mobile version