Site icon Malayalam News Live

മെസേജ് അയച്ചവര്‍ക്കെല്ലാം മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് നല്‍കി; ആലുവ സ്വദേശി അറസ്‌റ്റില്‍

കൊച്ചി: ഉണ്ണിമുകുന്ദൻ നായകനായ ആക്ഷൻ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചയാള്‍ പിടിയില്‍.

ആലുവ സ്വദേശി അക്വിബ് ഫനാൻ ആണ് അറസ്‌റ്റിലായത്.
ചിത്രത്തിന്റെ വ്യാജപതിപ്പ് തനിക്ക് സന്ദേശമയച്ചാല്‍ അയച്ചുനല്‍കാമെന്ന് ഇയാള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പറഞ്ഞിരുന്നു. ഇതോടെ നിരവധിപേർ സന്ദേശം അയച്ചു. ഇവർക്കെല്ലാം അക്വിബ് ലിങ്ക് അയച്ചുകൊടുത്തു.

ചിത്രം ഇറങ്ങിയ ദിവസം തന്നെയായിരുന്നു ഇത്. ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് 25ന് നല്‍കിയ പരാതിയില്‍ കൊച്ചി സൈബർ പൊലീസ് കേസെടുത്തത്.

പൊലീസ് കേസായതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും അക്വിബ് ഫനാന്റെ അക്കൗണ്ട് അപ്രത്യക്ഷമായി. ചിത്രത്തിന്റെ പതിപ്പ് എവിടെ നിന്ന് ലഭിച്ചെന്നറിയാൻ ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ് പൊലീസ്.

Exit mobile version