Site icon Malayalam News Live

എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തില്‍ വിദ്യാർത്ഥികള്‍ക്കെതിരെ നടപടി ; 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.

 

എറണാകുളം : 13 കെഎസ്‌യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, 8 എസ്‌എഫ്‌ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് സസ്പെൻഷൻ. ഈ കാലയളവില്‍ വിദ്യാർത്ഥികള്‍ കാമ്ബസിനുള്ളില്‍ പ്രവേശിക്കരുതെന്നും ഉത്തരവ്.

കഴിഞ്ഞ ബുധനാഴ്ചയാണ് കോളജില്‍ സംഘർഷം ആരംഭിച്ചത്. സംഘർഷത്തില്‍ സെൻട്രല്‍ പൊലീസ് ആകെ 8 കേസുകള്‍ എടുത്തിട്ടുണ്ട്. കാമ്ബസിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം പരിധിവിട്ട് കത്തിക്കുത്തിലേക്കും ആക്രമണങ്ങളിലേക്കും കടന്നതോടെ കഴിഞ്ഞ പതിനെട്ടിനാണ് കോളജ് അടച്ചത്.

വിദ്യാര്‍ത്ഥി സംഘടനകള്‍, പിടിഎ എന്നിവരുമായി കോളജ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി നിയന്ത്രണങ്ങളോടെ കാമ്ബസ് തുറക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യദിനം കുറച്ച്‌ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കാമ്ബസിലെത്തിയത്.

 

Exit mobile version