Site icon Malayalam News Live

കോട്ടയം മരങ്ങാട്ടുപള്ളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ

മരങ്ങാട്ടുപള്ളി: യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

കടപ്ലാമറ്റം ആണ്ടൂർ കാഞ്ഞിരപ്പാറ കോളനിയിൽ കാഞ്ഞിരപ്പാറ വീട്ടിൽ ശാരു എന്ന് വിളിക്കുന്ന വിപിൻദാസ് (32) എന്നയാളെയാണ് മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ രാത്രി തന്റെ സുഹൃത്തായ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 9 മണിയോടുകൂടി ഇവർ ഇരുവരും ചേർന്ന് കാഞ്ഞിരപ്പാറ ഭാഗത്ത് വച്ച് മദ്യപിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും വിപിൻദാസ് തന്റെ കൈയിലിരുന്ന ഗ്ലാസ് പൊട്ടിച്ച് യുവാവിനെ കുത്തുകയുമായിരുന്നു.

ആക്രമണത്തിൽ സാരമായ പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് മരങ്ങാട്ടുപള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

മരങ്ങാട്ടു സ്റ്റേഷൻ എസ്.എച്ച്. ഓ അജേഷ് കുമാർ, എസ്.ഐ ബസന്ത്, സി.പി.ഓ മാരായ ബാബു സി.കെ, ഹരികൃഷ്ണൻ, റെജി ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Exit mobile version