Site icon Malayalam News Live

സംസ്ഥാനത്തും ഒരാഴ്ച ഔദ്യോഗിക ദുഖാചരണം; എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ്; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തെ തുടർന്ന് ഡിസംബർ 26 മുതല്‍ ജനുവരി 1 വരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.

രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

ഔദ്യോഗിക ദുഃഖാചരണം നിലനില്‍ക്കുന്ന കാലയളവില്‍ സംസ്ഥാന സർക്കാറിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചു.

സംസ്ഥാനത്ത് സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കുന്നതിന് ജില്ലാകളക്ടർമാർക്ക് ഉത്തരവിലൂടെ നിർദേശം നല്‍കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Exit mobile version