Site icon Malayalam News Live

വയനാട് ദുരന്തം ; പുനരധിവാസ പ്രവർത്തനത്തിൽ പങ്കുചേര്‍ന്ന് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി, ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി

മണര്‍കാട്: വയനാട്ടില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള പുനരധിവാസ പ്രവർത്തനത്തിൽ പങ്കുചേര്‍ന്ന് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ മണര്‍കാട് കത്തീഡ്രല്‍ സംഭാവന നല്‍കി.
പള്ളി മാനേജിംഗ് കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു തുക നല്‍കിയത്.
പ്രോഗ്രാം കോ-ഓർഡിനേറ്റര്‍ കെ. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കിഴക്കേടത്ത്, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം, വര്‍ഗീസ് ഐപ്പ്, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ്, സെക്രട്ടറി വി.ജെ. ജേക്കബ് എന്നിവര്‍ കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ദുരന്തത്തെത്തുടര്‍ന്ന് ആദ്യഘട്ടമായി അവശ്യസാമഗ്രികള്‍ കത്തീഡ്രലില്‍ സ്വരൂപിച്ച്‌ മണര്‍കാട് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറിയിരുന്നു.

Exit mobile version