Site icon Malayalam News Live

റോഡ് നിറയെ കുണ്ടും കുഴിയും ചിതറിക്കിടക്കുന്ന കല്ലുകളും; തിരിഞ്ഞു നോക്കാതെ അധികൃതര്‍; ദുരിതത്തിലായി മണർകാട് പഞ്ചായത്തിലെ നാലാം വാർഡ് നിവാസികൾ

മണർകാട്: പഞ്ചായത്തിലെ നാലാം വാർഡിലെ റോഡിലൂടെ പോകുന്നവർ ഒന്നു ശ്രദ്ധിച്ചേക്കണേ… ചിലപ്പോള്‍ നടുവൊടിയാൻ വരെ സാദ്ധ്യതയുണ്ട്.

ഇത് പ്രദേശവാസികള്‍ തന്നെ തരുന്ന മുന്നറിയിപ്പാണ്. ഇവിടുത്തെ ഗ്രാമീണ പാതകളാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.

റോഡ് നിറയെ കുണ്ടും കുഴിയും ചിതറിക്കിടക്കുന്ന കല്ലുകളും. എന്നിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.

മാലം-തുരുത്തിപ്പടി റോഡ്, തുരുത്തിപ്പടി-മുണ്ടയ്ക്കല്‍പ്പടി റോഡ്, തുരുത്തിപ്പടി- കുറുപ്പംപറമ്പില്‍ റോഡ്, മാലം-പോസ്‌റ്റോഫീസ് റോഡ് എന്നീ റോഡുകളാണ് വർഷങ്ങളായി ജനത്തെ ദുരിതത്തിലാക്കുന്നത്.

ഈ റോഡുകളിലെ കുഴികളടച്ച്‌ റീ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Exit mobile version