Site icon Malayalam News Live

കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വിരോധം; കോട്ടയം മണർകാട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ

മണർകാട്: ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

(ആലപ്പുഴ, നൂറനാട് പാട്ടൂർ ഭാഗത്ത് കൈലാസം വീട്ടിൽ) പെരുമ്പായിക്കാട്, മള്ളുശ്ശേരി ഭാഗത്ത് സുവർണ്ണാലയം വീട്ടിൽ ഇപ്പോള്‍ താമസിക്കുന്ന സാബു ചെല്ലപ്പൻ (56) നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ തിരുവഞ്ചൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് കടമായി കൊടുത്തിരുന്ന 6 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിലുള്ള വിരോധം മൂലം ഇന്ന് രാവിലെ 10:15 മണിയോടുകൂടി മണർകാട് വില്ലേജ് ഓഫീസിന് മുൻവശം വച്ച് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇയാൾ കൈയിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് ഓട്ടോ ഡ്രൈവറെ മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് പി.ആർ, എസ്.ഐ മാരായ സന്തോഷ് എസ്, നടരാജൻ ചെട്ടിയാർ, സി.പി.ഓ ലിജോ സക്കറിയ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Exit mobile version