Site icon Malayalam News Live

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; സംഭവത്തിൽ അസാധാരണ മരണത്തിന് പോലീസ് കേസെടുത്തു

മലപ്പുറം: തിരൂർ‍ പുല്ലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി ഷബീറലി (40) ആണ് മരിച്ചത്.

തിരൂരിലെ കോഴിമുട്ട വിതരണ കേന്ദ്രത്തിലെ ജീവനക്കാരനാണ് ഷബീറലി. താമസ സ്ഥലത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസാധാരണ മരണത്തിന് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Exit mobile version