Site icon Malayalam News Live

ഹരിപ്പാട് ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി; പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്നയാൾ പെട്ടെന്ന് ട്രെയിനിന് മുമ്പിലേക്ക് ചാടുകയായിരുന്നു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല; പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു

ആലപ്പുഴ: ഹരിപ്പാട് ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കൻ പോർബന്ധർ-കൊച്ചുവേളി എക്സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു. പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ പെട്ടെന്നാണ് എടുത്തുചാടി ജീവനൊടുക്കിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

മധ്യവയസിനോട് അടുത്ത് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Exit mobile version