Site icon Malayalam News Live

ചിറ്റാർപുഴയിൽ 62 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം കരയ്ക്കെടുത്തു

കാഞ്ഞിരപ്പള്ളി: ചിറ്റാർപുഴയിൽ 62 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മങ്ങാട് സ്വദേശി വിജയനെയാണ് അക്കരപ്പള്ളിയ്ക്ക് സമീപമുള്ള കുളിക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെൽഡിങ് ജോലിക്കാരനായ വിജയൻ വർഷങ്ങളായി കാഞ്ഞിരപ്പള്ളിയിലായിരുന്നു താമസം. ദിവസവും ചിറ്റാർപുഴയിൽ കുളിക്കാനെത്തിയിരുന്ന ഇയാളെ ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് കുളിക്കടവിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വഴിയാത്രക്കാരാണ് പുഴയിൽ മരിച്ചു കിടക്കുന്ന വിജയനെ കണ്ടതും പോലീസിൽ വിവരം അറിയിച്ചതും. തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം കരയ്ക്കെടുത്തു.

മൃതദേഹം കിടന്ന ഭാഗത്ത് ആറടിയോളം വെള്ളമുണ്ടായിരുന്നു. ശാരീരിക അസ്വസ്ഥതകൾ ഇദ്ദേഹത്തെ വലച്ചിരുന്നതായി കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു.

Exit mobile version