Site icon Malayalam News Live

അടിയേറ്റ് രക്തം വാർന്ന് ഉറുമ്പരിച്ച് മണിക്കൂറുകളോളം റോഡിൽ കിടന്ന ഗൃഹനാഥൻ മരിച്ചു; സംഭവത്തിൽ സഹോദരീ ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലം: അടിയേറ്റ് രക്തം വാർന്ന് മണിക്കൂറുകളോളം റോഡിൽ കിടന്ന ഗൃഹനാഥൻ മരിച്ചു. നീണ്ടകര ചീലാന്തി ജംഗ്ഷൻ വിഷ്ണു നിവാസിൽ ഹരികൃഷ്ണനാണ് (58) മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് സുരേഷ് ബാബുവിനെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒൻപതരയോടെ വീടിന് സമീപത്തുള്ള റോഡിൽ രക്തംവാർന്ന് ഉറുമ്പരിച്ച നിലയിലാണ് ഹരികൃഷ്ണനെ കണ്ടെത്തിയത്.

പൊലീസ് എത്തിയാണ് നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു.

ഹരികൃഷ്ണന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു ഇടതുകാൽ. ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version