Site icon Malayalam News Live

കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് 48കാരന് ദാരുണാന്ത്യം; സംഭവം ഇടുക്കിയിൽ

കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. ഇടുക്കി വെള്ളത്തൂവലിന് സമീപം പന്നിയാറുകുട്ടിയിലാണ് സംഭവം. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു(48) ആണ് മരിച്ചത്. റോഡ് സൈഡിലൂടെ നടന്ന് പോവുകയായിരുന്ന സാബുവിനെ കുട്ടികള്‍ ഓടിച്ചിരുന്ന സൈക്കിള്‍ വന്നിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version