Site icon Malayalam News Live

വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയില്‍; പ്രതി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയില്‍.

സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മുന്‍ഷാദിനെ (30) പെരിന്തല്‍മണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അരക്കുപറമ്പിലാണ് സംഭവം.
വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് ഇബ്രാഹിംപടി ചേരിക്കല്ലന്‍ മുന്‍ഷാദ് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ അരക്കുപറമ്പ് സ്വദേശിനി ചേരിക്കല്ലന്‍ ഷഫ്നയെ (25) ശരീരത്തില്‍ ഗുരുതരമായ പൊള്ളലുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version