Site icon Malayalam News Live

എക്സൈസ് പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 6.11 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 6.11 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലുവാതുക്കൽ സ്വദേശി ആരോമലിനെയാണ് (37) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

എക്‌സൈസ് ഇൻസ്‌പെക്ടർ സിബി സിറിൽ, പ്രിവന്റീവ് ഓഫീസർമാരായ ആരോമൽ, ബിജോയ്‌, വനിത സിവിൽ എക്‌സൈസ് ഓഫീസർ റാണി സൗന്ദര്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിഷാദ് എന്നിവ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

 

Exit mobile version