Site icon Malayalam News Live

വീട് കുത്തിത്തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർന്നു; പ്രതി പിടിയിൽ, സംഭവം മട്ടന്നൂരിൽ

കണ്ണൂർ ജില്ലയിലെ മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി പിടിയിലായി. പാലക്കാട് സ്വദേശി നവാസ് ആണ് പിടിയിലായത്. വീട് കുത്തിത്തുറന്ന് അകത്തു കടന്ന പ്രതി പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയുമാണ് കവര്‍ന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൗര്‍ണമിയില്‍ ടി നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലുണ്ടായിരുന്നവർ ഡിസംബര്‍ 22ന് വീടുപൂട്ടി ബെംഗളൂരുവില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

Exit mobile version