Site icon Malayalam News Live

വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ശേഷം ഒളിവിൽ‌ പോയ പ്രതിയെ പിടികൂടി പൊലീസ്

വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിയെ അടൂർ പൊലീസ് പിടികൂടി. കൊല്ലം കിഴക്കേകല്ലട മതിലകം സ്വദേശി അനീഷ് ദാസ് ആണ് അറസ്റ്റിൽ ആയത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെ സ്കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദർശനം നടത്തുകയും പെൺകുട്ടിയെ കടന്നു പിടിക്കാനും ശ്രമിക്കുകയായിരുന്നു. ഈ മാസം ഒന്നാം തീയതിയായിരുന്നു സംഭവം. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.

Exit mobile version