Site icon Malayalam News Live

ഇൻസ്റ്റഗ്രാം വഴി പരിചയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസിൽ 21കാരൻ അറസ്റ്റിൽ

മുംബൈ: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 21കാരൻ അറസ്റ്റിൽ. മുബൈയിലെ വാക്കോലയിലാണ് സംഭവം.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരുന്നത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് നേരിട്ട് കാണാൻ തീരുമാനിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി അന്ധേരിയിലേക്ക് കണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വാക്കോല പോലീസ് പറഞ്ഞു.

പെൺകുട്ടിയെ ഗുജറാത്തിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് പ്രതി പലതവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു.പെൺകുട്ടിയെ കാണാതായിതിനെ തുടർന്ന് ഓഗസ്റ്റ് 15-ന് വീട്ടുകാർ തിരച്ചിലാരംഭിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയെ കണ്ടെത്തിയിരുന്നില്ല.

പിന്നീട് പീഡനത്തിനിരയായ പെൺകുട്ടി തനിയെ വീട്ടിലേക്ക് മടങ്ങിയെത്തുകയും നേരിട്ട കാര്യങ്ങൾ വീട്ടുകാരുമായി പങ്കുവെക്കുകയുമായിരുന്നു.

Exit mobile version