Site icon Malayalam News Live

‘മകനോടൊപ്പം ഗോകുലിനെയും പരിഗണിച്ചതിന് ജൂറിയോട് നന്ദി, നജീബിനെ കാണണമെന്നാണ് ആഗ്രഹം ; മല്ലിക സുകുമാരൻ

മകന് അവാർഡ് കിട്ടിയതിൽ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ. പൃഥ്വിരാജ് അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മല്ലിക മകനോടൊപ്പം ഗോകുലിനെയും പരിഗണിച്ചതിന് ജൂറിയോട് നന്ദി അറിയിച്ചു.
‘അമ്മ എന്ന രീതിയിൽ വലിയ സന്തോഷം. പൃഥ്വിരാജുമായി സംസാരിച്ചു. ബ്ലെസ്സിയോടും ബെന്യാമിനോടും നന്ദി പറയുന്നു.
നജീബിനെ കാണണമെന്നാണ് തന്റെ ആഗ്രഹം’, മല്ലിക സുകുമാരൻ പറഞ്ഞു. ആടുജീവിതത്തിലെ അഭിനയത്തിലൂടെയാണ് പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.
എട്ടോളം പുരസ്കാരങ്ങൾ നേടികൊണ്ടാണ് സംസ്ഥാന പുരസ്കാരത്തിൽ ശ്രദ്ധനേടിയത്. മികച്ച ജനപ്രിയ ചിത്രം, മികച്ച നടൻ-പൃഥ്വിരാജ് സുകുമാരൻ, മികച്ച സംവിധായകൻ-ബ്ലെസി, അവലംബിത തിരക്കഥ, ശബ്ദ മിശ്രണം-റസൂൽ പൂക്കുട്ടി, ശരത് മോഹൻ, മേക്കപ്പ് ആർടിസ്റ്റ്-രഞ്ജിത്ത് അമ്പാടി, പ്രത്യേക ജൂറി പരാമർശം- കെ. ആർ ഗോകുൽ, മികച്ച ഛായാഗ്രാഹകൻ – സുനിൽ കെ.എസ്, മികച്ച പ്രോസസിംഗ് ലാബ് – വൈശാഖ് ശിവ ഗണേഷ് തുടങ്ങിയ വിഭാഗങ്ങളിലാണ് ആടുജീവിതത്തിന് പുരസ്കാരം ലഭിച്ചത്.

Exit mobile version