Site icon Malayalam News Live

നട്ടെല്ലുള്ള ഏത് മകനും പറയുന്നതേ ചന്തുവും പറഞ്ഞുള്ളൂ; സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നയിടത്തേക്ക് യൂട്യൂബേഴ്‌സ് തള്ളിക്കയറിയ സംഭവത്തില്‍ മല്ലിക സുകുമാരന്‍

നടന്‍ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നയിടത്തേക്ക് യൂട്യൂബേഴ്‌സ് തള്ളിക്കയറിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മല്ലിക സുകുമാരന്‍.

അന്തരിച്ച നടന് ആദരം നല്‍കുന്നതിനായി പൊലീസിന് തോക്കുയര്‍ത്താന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു അവിടെയെന്ന് മല്ലികാ സുകുമാരന്‍ പറഞ്ഞു.

സലിം കുമാറിന്റെ കുടുംബത്തിന് പോലും നില്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ തള്ളിക്കയറുകയാണ് പലരും മൊബൈല്‍ ക്യാമറകളുമായി. ഇത് അന്തരിച്ച നടനോടുള്ള ആദരവ് കൊണ്ടാണെന്ന് കരുുംതുന്നില്ല. എങ്ങനെയെങ്കിലും കണ്ടന്റ് ഉണ്ടാക്കണമെന്നാണ് അവര്‍ വിചാരിക്കുന്നത്.

ഒടുവില്‍ നട്ടെല്ലുള്ള ഏത് മകനും പ്രതികരിക്കുന്നത് പോലെ ചന്തുവും പ്രതികരിച്ചു. അതിന് വരെ വല്ലാത്ത അധിക്ഷേപ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍. നമ്മുടെ യുവതലമുറ ഇത്രമാത്രം അധപതിച്ചുപോയോ എന്നും മല്ലിക സുകുമാരന്‍ ചോദിച്ചു.

 

 

Exit mobile version