Site icon Malayalam News Live

അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയ നഴ്സ് യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് കോട്ടയം ചിങ്ങവനം സ്വദേശിനിയായ സോണിയ സാറ ഐപ്പ്

കോട്ടയം: നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് മടങ്ങിയ മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സോണിയ സാറ ഐപ്പ്( 39) ആണ് മരിച്ചത്. വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച്‌ അലക്സാണ്ട്ര എൻഎച്ച്‌എസ് ആശുപത്രിയിലെ നഴ്‌സായിരുന്നു സോണിയ.

കാലിന്‍റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് 10 ദിവസം മുമ്പാണ് ഇവർ നാട്ടില്‍ പോയത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് തിരികെ യുകെയില്‍ എത്തിയത്. തുടർന്ന് ഒരുമണിക്കൂറിന് ശേഷം വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ വൈദ്യസഹായം നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചിങ്ങവനം വലിയപറമ്പില്‍ അനില്‍ ചെറിയാനാണ്‌ ഭർത്താവ്. ലിയ, ലൂയിസ്‌ എന്നിവരാണ് മക്കള്‍. സംസ്കാരം പിന്നീട്.

Exit mobile version