Site icon Malayalam News Live

മുൻ മന്ത്രിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ വിമാനാപകടം; മലാവി വൈസ് പ്രസിഡന്റും ഭാര്യയുമടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു; പറന്നുയര്‍ന്നതിന് പിന്നാലെ വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായെന്ന് റിപ്പോര്‍ട്ട്

ലോങ്‌വേ: ആഫ്രിക്കൻ രാജ്യമായ മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമി വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു.

ഇദ്ദേഹത്തിന്റെ ഭാര്യയും മറ്റ് നേതാക്കളും അടക്കം കൂടെയുണ്ടായിരുന്ന ഒൻപത് പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെയാണ് ഇവർ സഞ്ചരിച്ച വിമാനം കാണാതായത്.

മുൻ മന്ത്രിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ഇവർ. തലസ്ഥാനമായ ലോങ്വേയില്‍ നിന്ന് പറന്നുയർന്ന വിമാനം വൈകാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു.

സോളോസുള്‍പ്പെടെ വിമാനത്തിലുണ്ടായ 10 പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്വേരെ ടെലിവിഷൻ സന്ദേശത്തില്‍ അറിയിച്ചു. മരിച്ചവരില്‍ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്‌ഫോർമേഷൻ മൂവ്‌മെന്റിന്റെ നേതാക്കളും ഉള്‍പ്പെടുന്നു.

Exit mobile version