Site icon Malayalam News Live

മലപ്പുറം ജില്ലയില്‍ മുണ്ടിനീര് പടരുന്നു; ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 13643 കേസുകള്‍; ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം

മലപ്പുറം: മലപ്പുറം ജില്ലയില്‍ മുണ്ടിനീര് പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഈ വർഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

വൈറസ് ആണ് ഈ രോഗം പരത്തുന്നത്. ഇത് വായുവിലൂടെ പടർന്ന് ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. അസുഖ ബാധിതര്‍, രോഗം പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക.

രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയില്‍ നല്‍കിയിട്ടുള്ളത്.

Exit mobile version