Site icon Malayalam News Live

മലപ്പുറത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം: പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഒലിപ്പുഴയില്‍ തിരിച്ചറിയാൻ കഴിയാത്ത നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി.

പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡില്‍ ഉള്‍പ്പെടുന്ന കടയിക്കല്‍ ഭാഗത്താണ് മൃതദേഹം പുഴയില്‍ ഒഴുകി വന്ന നിലയില്‍ കണ്ടത്. ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളുടേതാണ് മൃതദേഹമെന്ന് കരുതപ്പെടുന്നു.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാണ്ടിക്കാട് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹം പുഴയില്‍ നിന്ന് പുറത്തെടുത്തു.

ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version