Site icon Malayalam News Live

പിന്നിലൂടെയെത്തി പേനാ കത്തികൊണ്ട് തുടരെ കുത്തി; 16 കാരനെ സഹപാഠി കുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ കത്തിക്കുത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

പ്ലസ് വൺ വിദ്യാർത്ഥി മറ്റൊരു പ്ലസ് വൺ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വെച്ച് കത്തി കൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യം ആണ് പുറത്ത് വന്നത്. പഠിക്കുകയായിരുന്ന വിദ്യാർത്ഥിയെ പിറകിൽ നിന്ന് വന്ന പതിനാറുകാരൻ തുടർച്ചയായി കുത്തുകയാണ് ചെയ്യുന്നത്.

വിദ്യാർത്ഥിയുടെ പുറത്തും വയറിനുമാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം കുത്തിയ വിദ്യാർത്ഥി പുറത്തേക്ക് ഓടിപ്പോയി.

സ്ഥാപനത്തിലെ ജീവനക്കാരും മറ്റു വിദ്യാർത്ഥികളും ഓടിയെത്തിയാണ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം പൊലീസ് കേസ് എടുത്തു അന്വേഷണം തുടരുന്നു.

പേനാക്കത്തി കൊണ്ടാണ് കുത്തിയത്. കുത്തേറ്റ വിദ്യാർത്ഥി അപകട നില തരണം ചെയ്തിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിയാണ് ആക്രമിച്ചത്. ഈ കുട്ടികൾ തമ്മിൽ ചില വാക്കുതർക്കം ഉണ്ടായിരുന്നു. സംഭവത്തിലെ പ്രകോപനം എന്താണെന്ന് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Exit mobile version