Site icon Malayalam News Live

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി; മദ്യപിച്ചതിനുശേഷം 5 പവന്റെ സ്വർണം നഷ്ടപ്പെട്ടു എന്ന് ആരോപിച്ചാണ് പ്രതി ക്രൂരകൃത്യം ചെയ്തത്

മലപ്പുറം: മഹാരാഷ്ട്ര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. രണ്ടത്താണി ആറ്റുപുറം സ്വദേശി രാജനെയാണ് (72) മഞ്ചേരി രണ്ടാം അഡീഷനൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. മഹാരാഷ്ട്ര സാംഗ്ലി രേവൻഗംഗമാല സ്വദേശി സഞ്ജയ് (42) ആണ് കൊല്ലപ്പെട്ടത്.

30 വർഷമായി കുടുംബസമേതം രണ്ടത്താണിയിൽ താമസിക്കുന്ന മധുകറും പ്രതി രാജനും സുഹൃത്തുക്കളും, സ്വർണപ്പണിക്കാരുമാണ്. ഇരുവരും പ്രതിയുടെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അന്ന് പ്രതിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവൻ സ്വർണം കാണാതായി. . ഇത് മധുകർ മോഷ്ടിച്ചതാണെന്ന് പ്രതി ആരോപിച്ചിരുന്നു. മധുകർ ആരോപണം നിഷേധിച്ചു. സ്വർണം തിരികെ നൽകണമെന്ന രാജന്‍റെ ആവശ്യവും മധുകർ നിരാകരിച്ചു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം.

കോട്ടക്കലിൽനിന്ന് വാങ്ങിയ കത്തിയുമായി മധുകറിന്റെ പുത്തനത്താണി തിരൂർ റോഡിലുള്ള കടയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി മധുകറിന്റെ കൈക്കും വയറിനും കുത്തി കൊലപ്പെടുത്തുകയായിരുന്നു.

Exit mobile version