Site icon Malayalam News Live

മലക്കപ്പാറ പാതയില്‍ ഭീതി പരത്തി മുറിവാലൻ; നടുറോഡില്‍ നിലയുറപ്പിച്ച്‌ കാട്ടാന; ഏറെ നേരം ഗതാഗതം തടസപ്പെട്ടു; യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി

ചാലക്കുടി: മലക്കപ്പാറ പാതയില്‍ നടുറോഡില്‍ നിലയുറപ്പിച്ച്‌ മുറിവാലൻ കാട്ടാന.

സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചാലക്കുടി മലക്കപ്പാറ റൂട്ടില്‍ പെരുമ്പാറക്കു സമീപമാണ് മുറിവാലൻ എന്ന് വിളിക്കുന്ന പിടിയാന റോഡില്‍ നില ഉറപ്പിച്ചത്. ആന അവശനിലയില്‍ ആണെന്ന് യാത്രക്കാർ പറഞ്ഞു.

വനം വകുപ്പു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ആനയെ കാടുകയറ്റാനുള്ള ശ്രമം ഇപ്പോള്‍ തുടരുകയാണ്. മേഖലയില്‍ വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

വാഹനങ്ങള്‍ക്ക് നേരെയും കാട്ടാന തിരിയുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് കബാലി മേഖലയില്‍ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.

മലക്കപ്പാറയ്ക്ക് സമീപം പത്തടിപ്പാലത്തിനരികെയാണ് കബാലി ഗതാഗതം തടസപ്പെടുത്തിയത്. മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ട കബാലി റോഡില്‍ നിലയുറപ്പിച്ചതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെടുകയും ചെയ്തിരുന്നു.

Exit mobile version