Site icon Malayalam News Live

മലക്കപ്പാറയില്‍ സ്ഥാനാര്‍ഥിക്കും രക്ഷയില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് നേരെ കാട്ടാന ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…!

തൃശൂർ: മലക്കപ്പാറയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് നേരെ കാട്ടാന ആക്രമണം.

കോണ്‍ഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ജൂവിൻ കല്ലേലിയും, സംഘവും സഞ്ചരിച്ച കാറുകള്‍ക്ക് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞ് അടുത്തത്. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

കാട്ടാനക്കൂട്ടം കാറിനു നേരെ വരുന്നത് കണ്ട് കാറില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവർത്തകൻ കെ.എം. പോള്‍സണ്‍ കാറില്‍ നിന്നും ഇറങ്ങി ഓടി. പോള്‍സന്റെ പുറകെ പാഞ്ഞ കാട്ടാന റോഡരികയിലെ കുഴിയില്‍ വീണതുകൊണ്ട് പോള്‍സണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

റോഡില്‍ വീണ പോള്‍സനും കൈകള്‍ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

Exit mobile version