Site icon Malayalam News Live

നിങ്ങൾ മയോണൈസ് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്നവരാണോ?..; ഇങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഷവര്‍മയ്ക്കൊപ്പം വിളമ്പുന്ന മയണൈസിലും മാരക ബാക്ടീരിയകളുണ്ടാവാം. മുട്ടത്തോടിലുള്ള സാല്‍മൊണല്ല ബാക്‌ടീരിയയാണ് വില്ലൻ. മയണൈസ് തയ്യാറാക്കാൻ മുട്ടപൊട്ടിക്കുമ്ബോള്‍ ബാക്ടീരിയ വെള്ളയിലേക്ക് കലരുന്നു. ഈ മുട്ട ചേര്‍ത്ത മയണൈസ് പാകം ചെയ്യാത്ത വിഭവമായതിനാല്‍ വിഷബാധ സാദ്ധ്യത നൂറിരട്ടിയാകും. മയണൈസ് പ്രോട്ടീൻ സമ്ബന്നമായതിനാലും ബാക്ടീരിയ വേഗത്തില്‍ വ്യാപിക്കും. റസ്റ്റോറന്റുകളും ഹോട്ടലുകളും ഫുഡ് ട്രക്കുകളും തലേന്നത്തെ മയണൈസ് ഫ്രിഡ്‌ജില്‍ വച്ച്‌ പിറ്റേന്ന് വിളമ്ബാറുണ്ട്. ഇത് കൂടുതല്‍ അപകടകരമാണ്.

ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പച്ചമുട്ട ചേര്‍ത്ത മയണൈസ് നിരോധിച്ചിരുന്നു. ഈ വര്‍ഷം ആദ്യം നിലവില്‍വന്ന ഉത്തരവ് കാറ്റില്‍പ്പറത്തി പച്ചമുട്ട ചേര്‍ത്ത മയണൈസ് വിളമ്ബുകയാണ്. യാതൊരു പരിശോധനയും നടക്കുന്നുമില്ല

പാകംചെയ്ത മാംസം വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. മയണൈസ് അതത് ദിവസത്തേക്ക് മാത്രം തയാറാക്കുക. ഭക്ഷണം പാകം ചെയ്യുന്നവരും വിളമ്ബുന്നവരും ശുചിത്വം പാലിക്കുക.
രുചിപ്രേമികള്‍ക്ക് പ്രിയങ്കരമായ ഷവര്‍മ വില്ലൻ വേഷത്തിലാണ് . കോട്ടയം കിടങ്ങൂര്‍ സ്വദേശി രാഹുല്‍ കഴിഞ്ഞ ദിവസം മരിച്ചതും ഷവര്‍മയില്‍ നിന്ന് വിഷബാധയേറ്റെന്നാണ് സംശയം.

ബാക്ടീരിയ സാന്നിദ്ധ്യമുണ്ടെങ്കില്‍ ഷവര്‍മ മനുഷ്യന്റെ ജീവനെടുക്കുന്ന വിഷമായേക്കും. ഷവര്‍മയെ വിഷമയമാക്കുന്നത് പഴകിയ മാംസത്തില്‍ വ്യാപിക്കുന്ന സ്റ്റഫൈലോ കോക്കസ് ബാക്‌ടീരിയയാണ്.

ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ള മാംസം എത്ര വലിയ തീയില്‍ വേവിച്ചാലും ബാക്ടീരിയ മാത്രമേ നശിക്കൂ, ആഹാരത്തിലെ വിഷാംശം നിലനില്‍ക്കും. കൈകാര്യം ചെയ്യുന്നവരുടെ കൈകളില്‍ സ്റ്റഫൈലോകോക്കസിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും ഭക്ഷണം വിഷമയമാകും.

ബാക്‌ടീരിയ കലര്‍ന്ന ഭക്ഷണം കഴിച്ചാല്‍ രണ്ടുമുതല്‍ ആറ് മണിക്കൂറിനകം ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകും. ഷവര്‍മ കഴിച്ച്‌ രണ്ടോ മൂന്നോ ദിവസത്തിനു ശേഷം ഭക്ഷ്യവിഷബാധയുണ്ടായാല്‍ കുറ്റം കണ്ണുമടച്ച്‌ ഷവര്‍മയുടെ മേല്‍ കെട്ടിവയ്ക്കരുതെന്ന് സാരം.

Exit mobile version