Site icon Malayalam News Live

ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍; ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കുമെന്നും വാദം

ചെന്നൈ: ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി.

അച്ഛന് പനി വന്നപ്പോള്‍ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു 15 മിനിറ്റില്‍ പനി പമ്പകടന്നു. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു.

ചെന്നൈയിലെ ഗോപൂജാ ചടങ്ങില്‍ ആണ്‌ പരാമർശം അതേസമയം IIT ഡയരക്ടർക്കെതിരെ കോണ്‍ഗ്രസ്സ് എംപി കാർത്തി ചിദംബരം രംഗത്തെത്തി. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു

Exit mobile version